Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

14 May, 2018 09:52:45 PM


എംപ്ലോയബിലിറ്റി സെന്‍റര്‍ വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം

രജിസ്ട്രേഷന്‍ മെയ് 19 ന് രാവിലെ 10.30 മുതല്‍ 2 വരെ

 
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ള പ്ലസ്ടു, ബിരുദ, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 18-35 പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മെയ് 19 -ന് രാവിലെ 10.30നും ഉച്ചയ്ക്ക് 02നും മദ്ധ്യേ എറണാകുളം സൗത്തില്‍ മനോരമ ജംഗ്ഷനില്‍ കര്‍ഷക റോഡിലുള്ള റീജിയണല്‍ പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 250 രൂപയോടൊപ്പം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ വരുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയബിലിറ്റി സെന്‍ററിന്റെ എല്ലാ തൊഴില്‍ മേളകളിലും സൗജന്യമായി പങ്കെടുക്കാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  എറണാകുളം, കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ പിന്നീട് ഇന്‍റര്‍വ്യൂ, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452/ 427494.



Share this News Now:
  • Google+
Like(s): 149