14 May, 2018 03:50:19 PM


സുനന്ദ പുഷ്​കറിന്‍റെ മരണം: ശശി തരൂര്‍ പ്രതി

ആത്​മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ശശി തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്​​​



ദില്ലി: കോണ്‍ഗ്രസ്​ എം.പി ശശി തരൂരി​​​​​​​​ന്‍റെ ഭാര്യ സുനന്ദപുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ​പൊലീസ്​ കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലി പട്യാല ഹൗസ്​ കോടതിയിലാണ്​ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുനന്ദയു​ടേത്​ ആത്​മഹത്യയാണെന്നാണ്​ ദില്ലി പൊലീസ്​ കണ്ടെത്തല്‍. എങ്കിലും​ ആത്​മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ശശി തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്​​​.


ദില്ലിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ്​ സുനന്ദ പുഷ്​കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. വിഷം ഉള്ളില്‍ ചെന്ന്​ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്​കറി​​​​ന്‍റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന്​ പോസ്​റ്റ്​​മോര്‍ട്ടത്തില്‍ വ്യക്​തമായിരുന്നു. തുടര്‍ന്നാണ്​ ​സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ ദില്ലി പൊലീസ്​ അന്വേഷണം ആരംഭിച്ചത്​.


സുനന്ദ പുഷ്​കര്‍ കേസ്​ രാജ്യത്ത്​ രാഷ്​ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്​. കൊലപാതകത്തില്‍ ശശി തരൂരിന്​ പങ്കുണ്ടെന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. സുബ്രഹ്​മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ കേസില്‍ ഇടപെട്ടിരുന്നു.



Share this News Now:
  • Google+
Like(s): 205