14 May, 2018 03:38:39 PM


ശബരിമല തന്ത്രി താഴമൺമഠം കണ്ഠര് മഹേശ്വരര് അന്തരിച്ചു

ചെങ്ങന്നൂരിലെ താഴമൺ മഠത്തിലായിരുന്നു അന്ത്യം



ചെങ്ങന്നൂർ : ശബരിമല ഉൾപ്പെടെ പ്രശസ്ത ക്ഷേത്രങ്ങളിലെ തന്ത്രിയായ താഴമൺമഠം കണ്ഠര് മഹേശ്വരര് (92) അന്തരിച്ചു. വസതിയായ ചെങ്ങന്നൂരിലെ താഴമൺ മഠത്തിലായിരുന്നു അന്ത്യം. വാർധക്യ സഹജ രോഗങ്ങളെത്തുടർന്നു രണ്ടു വർഷമായി കിടപ്പിലായിരുന്നു. 18-ാം വയസ്സ് മുതൽ ശബരിമലയിൽ താന്ത്രിക കർമങ്ങളിൽ പങ്കെടുത്തിരുന്നു. ശബരിമലയിൽ തീപിടിത്തത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയിൽ സഹ കാർമികനായിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്‌ എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌. നിരവധി വിദേശരാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ചെറുമകൻ മഹേഷ് മോഹനരാണ് ഇപ്പോൾ ശബരിമല തന്ത്രി.



Share this News Now:
  • Google+
Like(s): 758