14 May, 2018 03:09:08 PM


കോഴിക്കോട്ട് രാമനാട്ടുകരയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തിരൂര്‍ മീനടത്തൂര്‍ സൈനുദ്ദീന്‍, വരിക്കോളില്‍ നബീസ എന്നിവരാണ് മരിച്ചത്



കോഴിക്കോട്: രാമനാട്ടുകരയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രാമനാട്ടുകര ബൈപാസില്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരൂര്‍ മീനടത്തൂര്‍ സൈനുദ്ദീന്‍, വരിക്കോളില്‍ നബീസ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.


കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്.ഇതില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഗുരുതര അവസ്ഥയില്‍ ചികിത്സയിലാണ്.



Share this News Now:
  • Google+
Like(s): 145