14 May, 2018 02:41:52 PM


ശംഖുമുഖത്ത് കടലിൽ ഇറങ്ങിയ ഒമ്പതു വയസുകാരി തിരയില്‍പെട്ട് മരിച്ചു

തിരുനെൽവേലി സ്വദേശിനി ഹാദർ ഫാത്തിമയാണ് മരിച്ചത്


തിരുവനന്തപുരം: ശംഖുമുഖത്ത് കടലിൽ ഇറങ്ങിയ ഒമ്പതു വയസുകാരി മുങ്ങി മരിച്ചു. തിരുനെൽവേലി സ്വദേശിനി ഹാദർ ഫാത്തിമയെ പുലർച്ചെ 3.30 ഓടെ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. പെൺകുട്ടി തിരയിൽ പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പോലീസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തെരച്ചിൽ തുടരുന്നതിനിടെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടു കിട്ടിയത്.


ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര അ​യ​ച്ച ശേ​ഷം ശം​ഖു​മു​ഖം ക​ട​ൽ​ക്ക​ര​യി​ൽ ചെ​ല​വി​ട്ട കു​ടും​ബ​ത്തി​ലെ ബാലികയാണ് മരിച്ചത്. ‌‌ഫാ​ത്തി​മ ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ബ​ന്ധു​വി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. യാ​ത്ര അ​യ​പ്പി​ന് ശേ​ഷം ഏ​വ​രും കൂ​ടി ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ക​ട​ൽ കാണാൻ പോയപ്പോഴായിരുന്നു ദുരന്തം. വ​ലി​യ​തു​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Google+
Like(s): 65