14 May, 2018 11:34:28 AM


ഭൗതികശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ അന്തരിച്ചു

ലോകത്തെ അതുല്യ പ്രതിഭയായ മലയാളിയാണ് വിടവാങ്ങിയത്



ടെക്സസ്: ഭൗതികശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. ശാസ്ത്ര ലോകത്തെ അതുല്യ പ്രതിഭയായ മലയാളിയാണ് വിടവാങ്ങിയത്. കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബർ 16-നാണ് അദ്ദേഹം ജനിച്ചത്. 

ഒന്പതു തവണ ഉൗർജതന്ത്രത്തിൽ നൊബേൽ സമ്മാനത്തിന് നാമനിർദേശം ലഭിച്ചിരുന്നു. പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച പരികല്പനകളാണ് ഭൗതികശാസ്ത്രത്തിലെ സുദർശന്‍റെ മുഖ്യസംഭാവന. 



Share this News Now:
  • Google+
Like(s): 222