14 May, 2018 11:23:34 AM


തിരഞ്ഞെടുപ്പ് കഴിഞ്ഞു; 19 ദിവസത്തിനു ശേഷം ഇന്ധന വില വീണ്ടും കൂടി

വില വർദ്ധവിനെതിരെ കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നു




കോട്ടയം: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ധനവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നിൽക്കുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 115