13 May, 2018 10:38:19 PM


പാ​ക് അ​ധീ​ന കാ​ശ്മീ​രി​ൽ ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ത​ക​ർ​ന്ന് ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

ഒ​മ്പ​തു​പേ​ർ ന​ദി​യി​ൽ ഒ​ഴു​കി​പ്പോ​യി, 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി




ശ്രീ​ന​ഗ​ർ: പാ​ക് അ​ധീ​ന കാ​ശ്മീ​രി​ൽ ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ത​ക​ർ​ന്നു​വീ​ണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഒ​ന്പ​തു​പേ​ർ ന​ദി​യി​ൽ ഒ​ഴു​കി​പ്പോ​യി. നീ​ലം താ​ഴ് വ​ര​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ത​ടി​പ്പാ​ല​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പാ​ക് സൈ​ന്യ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ കൊ​ടും​ത​ണു​പ്പ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നാ​ണു സൂ​ച​ന. 

ലാ​ഹോ​ർ, ഫൈ​സ​ൽ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ലു പേ​ർ​ക്ക് ക​യ​റാ​ൻ പ​റ്റു​ന്ന പാ​ല​ത്തി​ലാ​ണ് ഇ​രു​പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക​യ​റി​യ​ത്. ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണു പാ​ലം ത​ക​ർ​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ



Share this News Now:
  • Google+
Like(s): 67