Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

13 May, 2018 10:24:26 PM


വിശ്രമത്തിലായിരുന്ന നെയ്മര്‍ നാളെ പരിശീലനം പുനരാരംഭിക്കും

ഫെബ്രുവരിയില്‍ പരിക്കേറ്റ ശേഷം ഫുട്ബോളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു



സാവോപോള: ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീലിന് പാരീസില്‍ നിന്ന് ശുഭവാര്‍ത്ത. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം നെയ്മര്‍ നാളെ പരിശീലനം പുനരാരംഭിക്കും. നെയ്മറുടെ ക്ലബ്ബായ പിഎസ്ജി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അവസാനം പരിക്കേറ്റതിന് ശേഷം നെയ്മര്‍ ഫുട്ബോളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നെയ്മര്‍ പരിശീലനം പുനരാരംഭിക്കുന്നത്. അതിനിടെ അടുത്ത സീസണിലും പിഎസ്ജിയില്‍ തുടരുമെന്ന സൂചനകളുമായി നെയ്മര്‍ രംഗത്തെത്തി. പിഎസ്ജിയുടെ പുതിയ ജേഴ്സിയിലെ ചിത്രം ട്വീറ്റ് ചെയ്ത നെയ്മര്‍ ആരാധകരെ തുടര്‍ന്നും സന്തോഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും വ്യക്തമാക്കി. നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു



Share this News Now:
  • Google+
Like(s): 42