13 May, 2018 09:59:25 PM


ജൂ​ണ്‍ ഒ​ന്നു മു​ത​ൽ റോ​ഡു​ക​ൾ വെ​ട്ടി​പൊളിക്ക​രു​ത്; മന്ത്രിയുടെ ക​ർ​ശ​ന നി​ർ​ദേ​ശം

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും നിര്‍ദ്ദേശം ബാ​ധ​കം




തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഓ​ഗ​സ്റ്റ് 15 വ​രെ സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളും ദേ​ശീ​യ​പാ​ത​യും വെ​ട്ടി പൊ​ളി​ക്കാ​നോ മു​റി​ക്കാ​നോ പാ​ടി​ല്ലെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദ്ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തിെ​രേ ഹൈ​വേ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​വും പൊ​തു​മ​രാ​മ​ത്ത് മാ​ന്വ​ൽ പ്ര​കാ​ര​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ല​യി​ലെ എ​ൻ​ജി​നി​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും കേ​ബി​ൾ ക​ന്പ​നി​ക​ള​ട​ക്ക​മു​ള്ള സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്ത് റോ​ഡു​ക​ൾ വെ​ട്ടി​മു​റി​ക്കാ​തെ സം​ര​ക്ഷി​ച്ചി​രു​ന്നു. റോ​ഡു​ക​ളു​ടെ അ​രി​കു​ക​ളി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ ഇ​ടേ​ണ്ടി വ​ന്നാ​ൽ ഇ​രു​വ​കു​പ്പു​ക​ളും പ​ര​സ്പ​രം ആ​ലോ​ചി​ച്ചു കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു



Share this News Now:
  • Google+
Like(s): 80