13 May, 2018 08:55:03 PM


മലപ്പുറത്ത് ഒ​മ്പ​തു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ തീ​യി​ട്ടു കൊ​ല്ലാ​ൻ ശ്ര​മി​ച്ചു; പ്ര​തി പി​ടി​യി​ൽ

ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി ആ​ലി​ക്കു​ട്ടി​യാ​ണ് പി​ടി​യി​ലാ​യ​ത്




മ​ല​പ്പു​റം: ആ​റു കു​ട്ടി​ക​ള​ട​ക്കം ഒ​മ്പ​തു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ തീ​യി​ട്ടു കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി ആ​ലി​ക്കു​ട്ടി​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. അ​ട​യ്ക്ക ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​രോ​ധം മൂ​ല​മാ​ണു വീ​ടി​നു തീ​യി​ട്ട​തെ​ന്നു പ്ര​തി പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 

വാ​ഴ​ക്കാ​ട് ചെ​റു​വാ​യൂ​രി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടി​നാ​ണ് ആ​ലി​ക്കു​ട്ടി അ​ർ​ധ​രാ​ത്രി തീ​യി​ട്ട​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള അ​ട​യ്ക്കാ​ക​ള​ത്തി​നു മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു.

ഈ ​സ​മ​യം അ​ബൂ​ബ​ക്ക​റി​ന്‍റെ അ​നി​യ​ന്‍റെ കു​ട്ടി​ക​ള​ട​ക്കം ആ​റ് കു​ട്ടി​ക​ളും വീ​ട്ടു​കാ​രും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച ഭാ​ഗ​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ പു​ക ക​യ​റി ശ്വാ​സം മു​ട്ടി ഉ​ണ​ർ​ന്ന​തോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​രും കൂ​ടി ചേ​ർ​ന്ന് തീ​യ​ണ​ച്ച​തോ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നാ​യി



Share this News Now:
  • Google+
Like(s): 935