Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

13 May, 2018 08:12:46 PM


തൂ​ക്കു​സ​ഭാ പ്ര​വ​ച​ന​ങ്ങ​ൾ​ക്കി​ടെ കു​മാ​ര​സ്വാ​മി സിം​ഗ​പ്പൂ​രി​ലേ​ക്കു പ​റ​ന്നു

സിം​ഗ​പ്പൂ​ർ യാ​ത്ര ര​ഹ​സ്യ​മാ​യി സ​ഖ്യ ച​ർ​ച്ച​ക​ൾക്കെന്ന്




ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​നി​യ​മ​സ​ഭ നി​ല​വി​ൽ വ​രു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ  ജെഡിഎസ് നേതാവ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സിം​ഗ​പ്പൂ​രി​ലേ​ക്കു പ​റ​ന്നു. മ​ക​ൻ എ​ച്ച്.​കെ. നി​ഖി​ൽ ഗൗ​ഡ​യും കു​മാ​ര​സ്വാ​മി​ക്കൊ​പ്പ​മു​ണ്ട്. തൂ​ക്കു​സ​ഭ​യ്ക്കു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​തോ​ടെ ര​ഹ​സ്യ​മാ​യി സ​ഖ്യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ സിം​ഗ​പ്പൂ​ർ യാ​ത്ര​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​നു​ശേ​ഷ​മേ കു​മാ​ര​സ്വാ​മി തി​രി​ച്ചു​വ​രൂ എ​ന്നാ​ണു സൂ​ച​ന. 

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണു ന​ട​ന്ന​തെ​ന്നും തൂ​ക്കു​സ​ഭ​യ്ക്കാ​ണു സാ​ധ്യ​ത​യെ​ന്നു​മാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ക്കു​ന്ന​ത്. ഏ​ഴ് എ​ക്സി​റ്റ് പോ​ളു​ക​ൾ ബി​ജെ​പി​ക്കു മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ച​പ്പോ​ൾ ആ​റ് എ​ക്സി​റ്റ് പോ​ളു​ക​ൾ കോ​ണ്‍​ഗ്ര​സി​നാ​ണു മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഈ ​എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ല്ലാം ജെ​ഡി​എ​സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു.

എ​ക്സി​റ്റ് പോ​ളു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം കു​മാ​ര​സ്വാ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ജെ​ഡി​എ​സ് ഇ​തു​വ​രെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ​ക്കു മു​തി​ർ​ന്നി​ട്ടി​ല്ല



Share this News Now:
  • Google+
Like(s): 120