13 May, 2018 07:36:27 PM
ലിംഗ വിവേചനം: കാൻ ചലച്ചിത്രോൽസവത്തിൽ 82 സുന്ദരിമാരുടെ പ്രതിഷേധം
പാം ഡി ഓർ പുരസ്കാരം വനിതകൾ സ്വന്തമാക്കിയത് രണ്ട് വട്ടം

പാരീസ്: ലിംഗ വിവേചനത്തിനെതിരെ കാൻ രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ ചുവന്ന പരവതാനിയിൽ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയിൽ വനിതാ പ്രാതിനിധ്യം കുറയുന്നതിൽ പ്രതിഷേധിച്ചാണ് നീക്കം. ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, കെയ്റ്റ് ബ്ലൻചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
1946ൽ ആരംഭിച്ച കാനിൽ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം മത്സരിക്കാനെത്തി. അതേസമയം, 82 സംവിധായികമാരുടെ സിനിമകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. അവരെ പ്രതിനിധീകരിച്ചാണ് 82 വനിതകളുടെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കെയ്റ്റ് ബ്ലൻചെറ്റ് പറഞ്ഞു. കാനിന്റെ ചരിത്രത്തിൽ രണ്ടു വട്ടം മാത്രമാണ് പാം ഡി ഓർ പുരസ്കാരം വനിതകൾ സ്വന്തമാക്കിയത്.