12 May, 2018 10:53:55 PM


കേ​ര​ളം വെ​ട്ടു​കൊ​ണ്ട് വി​കൃ​ത​മാ​യ അ​വ​സ്ഥ​യി​ൽ; സര്‍ക്കാരിനെതിരെ വി​മ​ർ​ശ​ന​വു​മാ​യി ജേ​ക്ക​ബ് തോ​മ​സ്

നി​കു​തി​പ്പ​ണം മോ​ഷ്ടി​ക്കു​ന്നു, കാ​യ​ൽ കൈ​യേ​റി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു ...




തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വെ​ട്ടു​കൊ​ണ്ട് വി​കൃ​ത​മാ​യ അ​വ​സ്ഥ​യി​ലെന്ന് സ​ർ​ക്കാ​രി​നെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. ഡോ.​സു​കു​മാ​ർ അ​ഴീ​ക്കോ​ട് സ്മാ​ര​ക ട്ര​സ്റ്റ് ട്രി​വാ​ഡ്രം ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഴീ​ക്കോ​ട് ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. 

നി​കു​തി​പ്പ​ണം മോ​ഷ്ടി​ക്കു​ന്നു, കാ​യ​ൽ കൈ​യേ​റി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു, ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​യാ​ളെ വി​ളി​ച്ചു​ണ​ർ​ത്തി​ക്കൊ​ല്ലു​ന്നു, ഡോ.​സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഉ​യ​ർ​ത്തി​യ​തു​പോ​ലു​ള്ള പ്ര​തി​ഷേ​ധ സ്വ​ര​ങ്ങ​ൾ ഇ​ന്ന് ഉ​യ​രു​ന്നി​ല്ല- ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. അ​ഴീ​ക്കോ​ട് എ​ഴു​തി​യ​തു​പോ​ലെ ക​ണ്ണും മൂ​ക്കും ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം വെ​ട്ടു​കൊ​ണ്ട് വി​കൃ​ത​മാ​യ അ​വ​സ്ഥ​യി​ല​ല്ലേ കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം ചേ​ദി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ.​ക​രു​ണാ​ക​ര​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടും അ​ഴീ​ക്കോ​ടി​ന് പ​രി​ക്കു പ​റ്റി​യി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്ന പ​ല പ​ദ​വി​ക​ളും ല​ഭി​ക്കാ​തെ പോ​യെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 64