12 May, 2018 10:47:29 PM


തി​യ​റ്റ​റി​ൽ ബാ​ലി​ക​യ്ക്കു പീ​ഡ​നം: കേ​സെ​ടു​ക്കാ​ത്ത എ​സ്ഐ​ക്കു സ​സ്പെ​ൻ​ഷ​ൻ

ഏ​പ്രി​ൽ 26ന് ​പ​രാ​തി ന​ൽ​കി​യിട്ടും പോലീസ് കേ​സെ​ടു​ത്തി​ല്ല




മ​ല​പ്പു​റം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കേ​സൊ​തു​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ. ച​ങ്ങ​രം​കു​ളം എ​സ്ഐ കെ.​ജി. ബേ​ബി​യെ​യാ​ണ് തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ എ​സ്ഐ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നു​ള്ള എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഐ​ജി​യു​ടെ ന​ട​പ​ടി.

എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് തൃ​ത്താ​ല സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി​യാ​ണു പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 18നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. തി​യ​റ്റ​റി​ൽ ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ബാ​ലി​ക​യു​ടെ അ​മ്മ​യാ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ന്ന​ത് ഒ​പ്പ​മു​ള്ള അ​മ്മ​യ്ക്കു മ​ന​സി​ലാ​യി​ട്ടു​ണ്ട് എ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്.

ഏ​പ്രി​ൽ 26ന് ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ആ​ഡം​ബ​ര കാ​റി​ലാ​ണ് പ്ര​തി തി​യ​റ്റ​റി​ൽ എ​ത്തി​യ​ത്. തി​യ​റ്റ​ർ അ​ധി​കൃ​ത​ർ ഈ ​ദൃ​ശ്യം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.



Share this News Now:
  • Google+
Like(s): 140