Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

12 May, 2018 12:16:14 PM


ബാലഗംഗാധര തിലകനെ ഭീകരവാദത്തിന്‍റെ പിതാവാക്കി രാജസ്ഥാനിലെ പാഠപുസ്തകം

എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ഈ ഗുരുതര തെറ്റ്ജയ്പൂര്‍: രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായ ബാലഗംഗാധര തിലകനെ പോലും ഭീകരവാദത്തിന്റെ പിതാവാക്കി സര്‍ക്കാര്‍. ബി.ജെ.പി ഭരണം നടത്തുന്ന രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ഈ ഗുരുതര തെറ്റ്. ബാല ഗംഗാധര തിലകനെ 'ഫാദര്‍ ഓഫ് ടെററിസം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പുസ്തകമാണിത്.


സ്വാതന്ത്യസമരസേനാനി ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവാണെന്നാണ് അറിയപ്പെടുന്നതെന്ന് പുസ്‌കത്തില്‍ പറയുന്നു. പുസ്തകത്തില്‍ "22-ാം പാഠത്തില്‍ 267-ാം പേജിലാണ് " ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്. മഥുര കേന്ദ്രീകരിച്ചുള്ള ഒരു പബ്ലീഷറാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 18,19 നൂറ്റാണ്ടുകളിലെ ദേശീയ വിപ്ലവ സംഭവങ്ങള്‍ എന്ന ഉപതലക്കെട്ടിന് കീഴിലാണ് തിലകനെ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത്.


ബ്രിട്ടീഷ് ഓഫീസര്‍മാരുടെ വക്കാലത്തില്ലാതെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് തിലകന്‍ വിശ്വസിച്ചിരുന്നു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ സവിശേഷമായ അവബോധം സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്യത്തിന്റെ മന്ത്രം പ്രചോദിപ്പിച്ച്‌ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പറയുന്നു.


തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ അപലപനീയമാണെന്ന് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ്മ പറഞ്ഞു. വിവാദപരമായ മാറ്റങ്ങള്‍ വരുത്തുന്നിന് മുമ്ബ് ചരിത്രകാരന്‍മാരുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.Share this News Now:
  • Google+
Like(s): 189