Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

11 May, 2018 06:41:27 PM


ജസ്റ്റീസ് കെ.എം.ജോസഫിനായി വീണ്ടും കൊളീജിയം ശിപാർശ

കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള ശീതസമരം പുതിയ തലത്തിൽ




ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന് കൊളീജിയം വീണ്ടും ശിപാർശ ചെയ്യും. നേരത്തെ ജസ്റ്റീസ് ജോസഫിന്‍റെ പേര് കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. ഇന്ന് ചേർന്ന കൊളീജിയം യോഗം ഐകകണ്ഠേനയാണ് ജസ്റ്റീസ് ജോസഫിന്‍റെ പേര് നിയമമന്ത്രാലയത്തിന് വീണ്ടും അയയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള ശീതസമരം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്.

മേയ് 16ന് നിരവധി ഹൈക്കോടതികളിലെ ജഡ്ജിമാരെ നിശ്ചയിക്കാൻ കൊളീജിയം യോഗം ചേരുന്നുണ്ട്. ഈ പേരുകൾക്കൊപ്പം സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റീസ് ജോസഫിന്‍റെ പേര് വീണ്ടും അയയ്ക്കാനാണ് കൊളീജിയം തീരുമാനിച്ചിരിക്കുന്നത്. കീഴ്‌വഴക്കം അനുസരിച്ച് കൊളീജിയം രണ്ടാമതും ശിപാർശ ചെയ്യുന്ന പേര് കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതാണ് പതിവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റീസ് കെ.എം.ജോസഫിന്‍റെയും സുപ്രീംകോടതി അഭിഭാഷക ഇന്ദു മൽഹോത്രയുടെയും പേരുകൾ കൊളീജിയം കേന്ദ്ര സർക്കാരിന് അയച്ചത്. മൂന്നര മാസത്തിലധികം ശിപാർശ കൈവശം വച്ച കേന്ദ്ര സർക്കാർ ഏപ്രിൽ 26ന് ഇന്ദു മൽഹോത്രയുടെ പേര് അംഗീകരിക്കുകയും ജസ്റ്റീസ് ജോസഫിന്‍റെ പേര് തിരിച്ചയയ്ക്കുകയും ചെയ്യുകയായിരുന്നു. സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ജസ്റ്റീസ് ജോസഫിന്‍റെ പേര് തള്ളിയത്. മുതിർന്ന മറ്റ് ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റീസ് ജോസഫിന്‍റെ വരവെന്നും കേന്ദ്രം നിലപാടെടുത്തു.

എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരേ വ്യാപക വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. മുതിർന്ന അഭിഭാഷകരും പ്രതിപക്ഷവും നിയമ വിദഗ്ധരുമെല്ലാം കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ചു. ഇതിനിടെയാണ് കൊളീജിയം വീണ്ടും ചേർന്ന് ജസ്റ്റീസ് ജോസഫിന്‍റെ പേര് വീണ്ടും കേന്ദ്രത്തിന് അയച്ചിരിക്കുന്നത്



Share this News Now:
  • Google+
Like(s): 112