11 May, 2018 05:19:53 PM


അ​നി​ശ്ചി​ത​ത്വ​ത്തി​ന് വിരാമം: ചെങ്ങന്നൂരില്‍ സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചു

സ​ജി ചെ​റി​യാ​ൻ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്നായിരുന്നു പ​രാ​തി




ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ പ​ത്രി​ക ഏ​റെ നേ​ര​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​യ​ത്. 

എ​ന്നാ​ൽ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ പ​ത്രി​ക ത​ള്ളാ​വു​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക സ്വീ​ക​രി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​യും പ​ത്രി​ക​ക​ൾ നേ​ര​ത്തെ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ച്ചി​രു​ന്നു. സ​ജി ചെ​റി​യാ​ൻ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. സ​ജി ചെ​റി​യാ​ന്‍റെ പേ​രി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി​യു​ണ്ടെ​ന്നും ഇ​ത് പ​ത്രി​ക​യി​ൽ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം



Share this News Now:
  • Google+
Like(s): 169