11 May, 2018 02:33:36 PM


മരുന്നുമാറി കുത്തിവെയ്ക്കപ്പെട്ട രോഗിയുടെ നില വഷളായി

സംഭവം പാലക്കാട് തിരുവില്വാമല ഗവ. ആശുപത്രിയില്‍



പാലക്കാട്: തിരുവില്വാമല ഗവ. ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സതേടിയെത്തിയ എരവത്തൊടി തറയില്‍ വീട്ടില്‍ മണിയുടെ മകള്‍ ദുര്‍ഗ (23) ക്ക് മരുന്നുമാറി ഇഞ്ചക്ഷന്‍ ചെയ്തതിനാല്‍ രോഗിയുടെ നില വഷളായി തുടരുന്നു. രോഗിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


എട്ടാം തീയതിയാണ് 11 മണിക്ക് തിരുവില്വാമല ഗവ. ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവില്വാമല ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി ആര്‍. കുമാരദാസ് ഉദ്ഘാടനം ചെയ്തു. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ടിനും ഡി.എം.ഒ വിനും പരാതി നല്‍കി



Share this News Now:
  • Google+
Like(s): 229