10 May, 2018 10:05:55 PM


ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്: പരിശോധനയുടെ വീഡിയോറെക്കോർഡ് ലഭിക്കും

പരാതി പരിഹാരത്തിന് കളക്ട്രേറ്റിലെ ഫിനാൻസ് ഓഫീസറെ സമീപിക്കാം



ആലപ്പുഴ: സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിംങ് സ്‌ക്വാഡ് തുടങ്ങിയ തിരഞ്ഞെടുപ്പ് പരിശോധന സംഘത്തിന്റെ പരിശോധനയുടെ വീഡിയോറെക്കോർഡ് / ഡി.വി.ഡി ഏതൊരാൾക്കും 300 രൂപ നല്കിയാൽ ബന്ധപ്പെട്ട വരണാധികാരിയിൽ നിന്നും ലഭിക്കും. 


ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആവലാതിയുണ്ടെങ്കിൽ പരാതി പരിഹാരത്തിനായി കളക്ട്രേറ്റിലെ ഫിനാൻസ് ഓഫീസർ പി. രജികുമാറിനെ സമീപിക്കാവുന്നതാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു. ഫോൺ: 8547610052.



Share this News Now:
  • Google+
Like(s): 126