Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

10 May, 2018 02:35:32 PM


'മഹാനടി'യുടെ തമിഴ് പതിപ്പ് നാളെ കേരളത്തില്‍

തെലുങ്ക് സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ



ചെന്നൈ: തെലുങ്ക് സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയുടെ തമിഴ് പതിപ്പ് നാളെ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. തിരുവനന്തപുരത്ത് ന്യൂകോംപ്ലക്‌സ്, ഏരീസ് പ്ലക്‌സ് എന്നിവിടങ്ങളിലാണ് മഹാനടി റിലീസ് ചെയ്യുന്നത്. മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വിതരണക്കാരായ സൂര്യ ഫിലിംസാണ് മഹാനടി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.


ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നു.അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്.



Share this News Now:
  • Google+
Like(s): 83