10 May, 2018 02:22:31 PM


വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം; സിപിഐഎം നേതാവിനെ ഗവര്‍ണര്‍ ഒഴിവാക്കി

റഷീദിന്‍റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി



തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ നിന്ന് സിപിഐഎം നേതാവ് എ.എ റഷീദിന്‍റെ പേര് ഗവര്‍ണര്‍ പി സദാശിവം ഒഴിവാക്കി. എ.എ റഷീദ് ഒഴികെയുള്ള മറ്റ് നാലുപേരുടെയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു. ഇ.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, പി .ആര്‍ ശ്രീലത, കെ വി സുധാകരന്‍ എന്നിവരെയാണ് നിയമിച്ചത്.


സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഐഎം നേതാവ് എ.എ റഷീദിനെ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്.



Share this News Now:
  • Google+
Like(s): 127