Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

10 May, 2018 02:19:41 PM


കോഴിക്കോട് കുന്ദമംഗലത്തെ പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി കവര്‍ച്ച

ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയി




കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നതായി പരാതി. കുന്ദമംഗലത്തെ പമ്പില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം നടന്നത്. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ജീവനക്കാര്‍ പറയുന്നത്.


തുടര്‍ന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പൊലീസ് പരിശോധന നടത്തി. രാത്രി 9.30ഓടെ പമ്പ് അടയ്ക്കുന്നതിന് മുമ്പ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം.പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രതിയെ പിടികൂടാന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കുന്ദമംഗലം പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 67