10 May, 2018 01:18:16 PM


വരാപ്പുഴ കസ്​റ്റഡി മരണം: നാലു പൊലീസുകാര്‍ കൂടി പ്രതിപ്പട്ടികയില്‍

റൈറ്റര്‍ ഉള്‍പ്പെടെയുള്ള നാലു പേരെയാണ്​ പ്രതികളാക്കിയത്



കൊച്ചി: വരാപ്പുഴ കസ്​റ്റഡി മരണത്തില്‍ നാലു പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തു. കസ്​റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദിച്ച സമയത്ത്​ സ്​റ്റേഷനിലുണ്ടായിരുന്ന റൈറ്റര്‍ ഉള്‍പ്പെടെയുള്ള നാലു പേരെയാണ്​ പ്രതികളാക്കിയത്​. എ.എസ്​.​െഎമാരായ ജയാനന്ദന്‍, സന്തോഷ്​, സി.പി.ഒമാരായ ശ്രീരാജ്​, സുനില്‍ കുമാര്‍ എന്നിവരെയാണ്​ പ്രതി ചേര്‍ത്തത്​.


ഇതോടെ ഒമ്ബതു പൊലീസുകാര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. മൂന്ന്​ ആര്‍.ടി.ഒ ഉദ്യോഗസ്​ഥരും എസ്​.​െഎ ദീപക്കും സി.​െഎ ക്രിസ്​പിന്‍ സാമുമാണ്​ നേരത്തെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്​



Share this News Now:
  • Google+
Like(s): 43