10 May, 2018 11:41:09 AM


ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കുവാന്‍ ശ്രമം; നഴ്‌സുമാര്‍ വീണ്ടും സമരത്തിന്

ഉത്തരവ് സ്റ്റേ ചെയ്താൽ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച്



കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ശമ്പള പരിഷ്‌കരണ ഉത്തരവ് ആശുപത്രി ഉടമകള്‍ അട്ടിമറിക്കുന്നുവെന്നും പുതുക്കിയ ശമ്പളം ഈ മാസത്തിനുള്ളില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്നും നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ആരോപിച്ചിരുന്നു. ഏപ്രില്‍ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.


കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തിയായിരുന്നു ഉത്തരവ്. എന്നാല്‍ ആശുപത്രി മാനേജ്മെന്റുകള്‍ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുഎന്‍എയുടെ ആരോപണം. സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജ്മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്റ്റേ ചെയ്താല്‍ നഴ്സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തും.



Share this News Now:
  • Google+
Like(s): 78