Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

10 May, 2018 11:12:45 AM


ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു

മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് മരിച്ചത്



മാള: മാളയ്ക്കടുത്ത് കനകക്കുന്നില്‍ ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാണിയംപറമ്പില്‍ പ്രകാശന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവംപുറത്തറിയുന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കത്തിയമര്‍ന്ന ചിതയില്‍ കാല്‍ഭാഗം മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. 


മികച്ച സാമ്പത്തികഭദ്രതയുള്ളതാണ് പ്രകാശന്റെ കുടുംബം. ഭാര്യ ഗീതയും ഇളയമകള്‍ പ്രിയയും കാക്കനാട് ഹിന്ദുസ്ഥാന്‍ ലാറ്റെക്സില്‍ ജീവനക്കാരാണ്. മൂത്തമകള്‍ പ്രീത ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. എറണാകുളത്ത് ഫ്ളാറ്റിലാണ് ഇവര്‍ സ്ഥിരമായി താമസിച്ചിരുന്നത്.


കുഴൂരുള്ള ഗീതയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് കുടുംബം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാളയിലെ വീട്ടിലെത്തിയത്. മൂത്തമകളും വിവാഹത്തില്‍ സംബന്ധിക്കാനായി എത്തിയിരുന്നു. ബുധനാഴ്ച ഭാര്യയും പ്രിയയും എറണാകുളത്തേക്ക് ജോലിക്ക് പോയി. മൂത്തമകള്‍ കുഴൂരിലായിരുന്നു. പ്രകാശന്‍ വീട്ടില്‍ തനിച്ചായ സമയത്തായിരുന്നു സംഭവം. ആത്മഹത്യയ്ക്ക് കാരണമൊന്നും ബന്ധുക്കള്‍ക്കും സഹോദരങ്ങള്‍ക്കും പറയാനില്ല. 


എസ്.എച്ച്.ഒ. ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ. കെ.ഒ. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ പോലീസ് സംരക്ഷിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തിയ ശേഷമേ മേല്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഡി.എന്‍.എ. പരിശോധനയും വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു



Share this News Now:
  • Google+
Like(s): 290