Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

10 May, 2018 01:40:19 AM


കാ​ശ്മീ​രി​ൽ‌ ഒ​രു മാ​സം തീ​വ്ര​വാ​ദി​ക​ളു​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സര്‍വ്വകക്ഷിയോഗം

തീരുമാനം അറിയിച്ചത് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി




ശ്രീ​ന​ഗ​ർ: റം​സാ​നും അ​മ​ർ​നാ​ഥ് യാ​ത്ര​യും പ്ര​മാ​ണി​ച്ച് കാ​​ശ്മീ​രി​ൽ‌ ഒ​രു മാ​സം തീ​വ്ര​വാ​ദി​ക​ളു​മാ​യി കേ​ന്ദ്രം വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​​ശ്മീ​രി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി അ​റി​യി​ച്ചു. അ​ടു​ത്ത ആ​ഴ്ച​യാ​വും പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ക്കു​ക. ബു​ധ​നാ​ഴ്ച ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ന​ഗ​റി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഹ​ബൂ​ബ മു​ഫ്തി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ർ. തി​രു​മ​ണി (22) ആ​ണ് ക​ല്ലേ​റി​ൽ മ​രി​ച്ച​ത്. ന​ർ​ബ​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്കു പ​രി​ക്കേ​റ്റ തി​രു​മ​ണി ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. കാ​​ശ്മീ​രി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു തി​രു​മ​ണി.

കു​ട്ടി​ക​ൾ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലെ​റി​യാ​ൻ തെ​രു​വി​ലി​റ​ങ്ങു​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച് മെ​ഹ​ബൂ​ബ സം​സാ​രി​ച്ച​ത്. ചെ​റി​യ കു​ട്ടി​ക​ൾ​വ​രെ അ​മ്മ​മാ​രോ​ട് ത​ങ്ങ​ൾ ഏ​റ്റു​മു​ട്ട​ലി​നു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് തെ​രു​വി​ൽ ഇ​റ​ങ്ങു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തെ എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. സ​ർ​ക്കാ​ർ എ​ന്ന നി​ല​യി​ൽ അ​ടു​ത്ത ത​ല​മു​റ​യു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വ​ഴി തേ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 73