10 May, 2018 01:35:09 AM


ഒ​ഴി​വു​ണ്ടാ​യി​ട്ടും മുരുകന് വെന്‍റിലേറ്റര്‍ നിഷേധിച്ചതായി കണ്ടെത്തല്‍

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സാപിഴവ്




തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി മു​രു​ക​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ നി​ഷേ​ധി​ച്ച​പ്പോ​ൾ രേ​ഖ​ക​ൾ പ്ര​കാ​രം വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഒ​ഴി​വു​ണ്ടാ​യി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ട്. ഒ​ഴി​വി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണു മു​രു​ക​നു വെ​ന്‍റി​ലേ​റ്റ​ർ നി​ഷേ​ധി​ച്ച​ത്. ആ​രോ​ഗ്യ അ​ഡീ​ഷണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് അ​യ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

മു​രു​ക​ന്‍റെ മ​ര​ണ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടി​രുന്നു. ​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് ല​ഭ്യ​മാ​ക്കി​യ രേ ​ഖ​ക​ൾ പ്ര​കാ​രം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്ള ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ ഒ​രു വെ​ന്‍റി​ലേ​റ്റ​ർ മ​റ്റൊ​രു രോ​ഗി​ക്ക് വേ​ണ്ടി റി​സ​ർ​വ് ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു.

ട്രാ​ൻ​സ്പ്ലാ​ന്‍റ് ഐ​സി​യു​വി​ൽ മ​റ്റൊ​രു ട്രാ​ൻ​സി​റ്റ് വെ​ന്‍റി​ലേ​റ്റ​റും ല​ഭ്യ​മാ​യി​രു​ന്നു. മു​രു​ക​ന് ചി​കി​ത്സ ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ന്‍റിലേ​റ്റ​ർ ല​ഭ്യ​മ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ച​ത്. 

ത​ങ്ങ​ൾ വെ​ന്‍റി​ലേ​റ്റ​ർ അ​ന്വേ​ഷി​ക്കു​മ്പോ​ൾ മു​രു​ക​നെ കൊ​ണ്ടു​വ​ന്ന ആ​മ്പു​ല​ൻ​സ് രോ​ഗി​യു​മാ​യി രാ​വി​ലെ മൂ​ന്ന​ര​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പോ​യ​താ​യി ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 71 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ള്ള​തി​ൽ 15 എ​ണ്ണം ഒ​ഴി​വുണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ സ്റ്റാ​ൻ​ഡ്ബൈ​യാ​യി സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്



Share this News Now:
  • Google+
Like(s): 47