10 May, 2018 01:27:23 AM


കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ ത​ല​യ്‌​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

സംഭവത്തിന് പിന്നില്‍ ബാ​റി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്കം




കാ​സ​ർകോ​ട്: കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ ത​ല​യ്‌​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റെ മ​ക​ൻ ആ​ശി​ഷ് വി​ല്യം (42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ബാ​റി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ലേ​ശ്വ​രം പു​തു​ക്കൈ സ്വ​ദേ​ശി ദി​നേ​ശ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി രാ​ജ് റ​സി​ഡ​ൻ​സി ബാ​റി​ലു​ണ്ടാ​യ പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ശി​ഷി​നെ ദി​നേ​ശ​ൻ മ​ര​പ്പ​ല​ക ഉ​പോ​യോ​ഗി​ച്ച് ത​ല​യ്‌​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 20