Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

09 May, 2018 08:46:49 PM


കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ്‌ പരിഗണിക്കാന്‍ ഗവര്‍ണറോട്‌ നിര്‍ദ്ദേശിക്കാനാവില്ല - സുപ്രിം കോടതി

അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്ന്‌ കോടതി
ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ്‌ പരിഗണിക്കാന്‍ സംസ്ഥാന ഗവര്‍ണറോട് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രിം കോടതി. ഓര്‍ഡിനന്‍സ്‌ സ്‌റ്റേ ചെയ്‌ത ഉത്തരവ്‌, ബില്ല്‌ പരിഗണിക്കുന്നതിന്‌ തടസമല്ലെന്നു വ്യക്തമാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. അതേസമയം, ഓർഡിനൻസ് ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ നൽകിയ ഹർജിയിൽ വിശദമായി ജൂലൈ മൂന്നാം വാരം വാദം കേൾക്കാനും സുപ്രിംകോടതി തീരുമാനിച്ചു. അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്ന്‌ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.


എന്നാല്‍ ബില്ല്‌ പരിഗണിക്കാന്‍ ഗവര്‍ണ്ണര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്‌ പറഞ്ഞു. സര്‍ക്കാര്‍ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും ബഞ്ച്‌ വിമര്‍ശിച്ചു. ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ റിട്ട്‌ ഹര്‍ജിയില്‍ ജൂലൈ മൂന്നാം വാരം വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ അനധികൃത പ്രവേശനം സാധൂകരിക്കാനായി സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.  സ്‌റ്റേ ഉത്തരവുള്ളതുകൊണ്ടാണ്‌   നിയമസഭ പാസ്സാക്കിയ മെഡിക്കല്‍ ബില്ല്‌ ഗവര്‍ണര്‍ പരിഗണിക്കാത്തതെന്ന്‌ സര്‍ക്കാര്‍ വാദിച്ചു. അതിനാല്‍ സ്‌റ്റേ ഉത്തരവ്‌ ബില്ല്‌ പരിഗണിക്കുന്നതിന്‌ തടസ്സമല്ലെന്നു കോടതി വ്യക്തമാക്കണമെന്ന്‌ സര്‍ക്കാറിന്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്ത്‌ കുമാര്‍ ആവശ്യപ്പെട്ടു.


കേസ്‌ അടുത്ത ആഴ്‌ച പരിഗണിക്കണമെന്ന്‌ സര്‍ക്കാറും മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. ജൂലൈയില്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ കോടതി ഉറച്ചു നിന്നു. ആവശ്യം ആവര്‍ത്തിച്ചപ്പോഴായിരുന്നു അഭിഭാഷകര്‍ക്കെതിരായ കോടതിയുടെ രൂക്ഷ വിമര്‍ശനം. 'ഒരു വിഭാഗം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണ്‌. മുന്‍പെങ്ങുമില്ലാത്ത വിധം കോടതി അധിക്ഷേപിക്കപ്പെടുന്നു.


അഭിഭാഷകര്‍ ടിവി ചാനലുകളില്‍ പോയി കോടതി നടപടികളെ പറ്റി വായില്‍ തോന്നിയത്‌ പറയുകയാണ്‌. ദിനം പ്രതി ഇതാണ്‌ നടക്കുന്നത്‌. ഒരു അമ്പു കൊണ്ട്‌ എല്ലാവരെയും കൊല്ലാനാണ്‌ ഉദ്ദേശം. ഇതെല്ലാം കണ്ട്‌ ബാര്‍ അസോസിയേ്‌ഷന്‍ പ്രസിഡണ്ട്‌ ചിരിക്കുന്നു.കോടതി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വിചാരം. അഭിഭാഷകര് സ്ഥാപനത്തെ ഇല്ലാതാക്കുകയാണ്‌. കോടതിയുണ്ടെങ്കില് മാത്രമെ അഭിഭാഷകര്‍ക്ക്‌ നിനില്‍പ്പുള്ളു 'എന്നിങ്ങനെയായിരുന്നുShare this News Now:
  • Google+
Like(s): 160