09 May, 2018 02:26:46 PM


സ്തീകളുടെ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ പു​രു​ഷ​ൻ​മാ​ർ; പ​ര​ശു​റാം എക്സ്പ്രസിൽ വാ​ക്കേ​റ്റം

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോവുകയായിരുന്ന ട്രെ​യി​നിലാണ് സംഭവം




ക​ണ്ണൂ​ർ: പ​ര​ശു​റാം എ​ക്സ്പ്ര​സി​ലെ സ്ത്രീ​ക​ളു​ടെ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ പു​രു​ഷ​ൻ​മാ​ർ ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും ബ​ഹ​ള​വും. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോവുകയായിരുന്ന ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ 10 യാ​ത്ര​ക്കാ​ർ ഏ​ഴാ​മ​ത്തെ കോ​ച്ചി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ൾ ത​ല​ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ​രാ​തി പ​റ​ഞ്ഞു.​ എ​ന്നി​ട്ടും യാ​ത്ര​ക്കാ​ർ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് മാ​റാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ സീ​സ​ൺ യാ​ത്ര​ക്കാ​രാ​യ പു​രു​ഷ​ൻ​മാ​ർ രം​ഗ​ത്തെ​ത്തി മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം സ്ത്രീ​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യും ചെ​യ്ത​തോ​ടെ പു​രു​ഷ​ൻ​മാ​ർ ഓ​രോ​രു​ത്ത​രാ​യി ക​ന്പാ​ർ​ട്ടു​മെ​ന്‍റി​ൽ നി​ന്നും മാ​റി. വി​വ​ര​മ​റി​ഞ്ഞ് റെ​യി​ൽ​വേ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന നേ​രം​നോ​ക്കി വനിതാ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ക​യ​റു​ക​യും ക്ഷമ പറഞ്ഞ് യാത്ര തുടരുകയും ചെയ്യുന്നത് പതിവ് സംഭവമായിരിക്കുകയാണെന്നാണ് ചില വനിതകളുടെ പരാതി. സംഭവത്തിൽ ആർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല



Share this News Now:
  • Google+
Like(s): 114