09 May, 2018 01:29:08 PM


കോടിയേരിയും കുമ്മനവും പരസ്പരം കൊല്ലാത്തതിനാല്‍ കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമല്ല - ഹരീഷ് പേരടി



കണ്ണൂര്‍: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് ചലച്ചിത്ര നടന്‍ ഹരീഷ് പേരടി. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.



"കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണുരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത്.."


കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരകളാണ് സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജും. മാഹിയ്ക്ക് സമീപപ്രദേശങ്ങളില്‍ ഒരു മണിക്കൂര്‍ ഇടവേളയിലാണ് തിങ്കളാഴ്ച രാത്രി ഇരുവരും കൊല്ലപ്പെട്ടത്. മുന്‍ നഗരസഭാംഗവും സിപിഎം മാഹി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ബാബു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടന്നു



Share this News Now:
  • Google+
Like(s): 173