09 May, 2018 11:31:57 AM


റു​വാ​ണ്ട​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 18 പേ​ർ മ​രി​ച്ചു

ക​റോം​ഗി, റു​ബാ​വു ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​നഷ്ടംകി​ഗാ​ലി: കി​ഴ​ക്ക​നാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 18 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ‌ക​റോം​ഗി, റു​ബാ​വു ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

ഈ ​വ​ർ​ഷ​മാ​ദ്യം മു​ത​ൽ റു​വാ​ണ്ട​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. ഇ​തു​വ​രെ 183 പേ​ർ മ​രി​ക്കു​ക​യും ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. Share this News Now:
  • Google+
Like(s): 193