09 May, 2018 11:20:38 AM


പഴനിയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി

കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ മരിച്ചത്



പാലക്കാട്: പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52),  ഭാര്യ രേഖ, മകന്‍ മനു  (27), അഭിജിത്ത്  (14) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.


തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍  (12) ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 382