09 May, 2018 12:23:48 AM


ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ​

ഫ​ല​ങ്ങ​ൾ കൗ​ണ്‍​സി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ​ല​ഭി​ക്കും




ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ​പ്ര​ഖ്യാ​പി​ക്കും. മേ​യ് 14 മൂ​ന്നി​നു പ​രീ​ക്ഷ ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് കൗ​ണ്‍​സി​ൽ ഫോ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ൻ അ​റി​യി​ച്ച​ത്. പ​രീ​ക്ഷ ഫ​ല​ങ്ങ​ൾ കൗ​ണ്‍​സി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ​യും എ​സ്എം​എ​സ് ആ​യും ല​ഭി​ക്കു​മെ​ന്നും സി​ഐ​എ​സ്‌​സി​ഇ (CISCE )സെ​ക്ര​ട്ട​റി ജെ​റി ആ​ര​ത്തോ​ണ്‍ അ​റി​യി​ച്ചു.

ഐ​സി​എ​സ്ഇ, ഐ​എ​സ്സി പ​രീ​ക്ഷ​ക​ളു​ടെ പാ​സ് മാ​ർ​ക്ക് കു​റ​യ്ക്കാ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഐ​സി​എ​സ്ഇ (പ​ത്താം​ക്ലാ​സ്) പ​രീ​ക്ഷ വി​ജ​യി​ക്കാ​നു​ള്ള പാ​സ് മാ​ർ​ക്ക് നി​ല​വി​ലു​ള്ള 35 ശ​ത​മാ​ന​ത്തി​ൽ നി​ന്നു 33 ശ​ത​മാ​ന​മാ​ക്കി​യ​പ്പോ​ൾ, ഐ​എ​സ്‌​സി (പ​ന്ത്ര​ണ്ടാം ക്ലാ​സ്) പ​രീ​ക്ഷ​യു​ടേ​തു നാ​ൽ​പ​തി​ൽ നി​ന്നു 35 ശ​ത​മാ​ന​മാ​ക്കി. തീ​രു​മാ​നം ഈ ​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കു മു​ത​ൽ ബാ​ധ​ക​മാ​കു​മെ​ന്നു സെ​ക്ര​ട്ട​റി ജെ​റി ആ​ര​ത്തോ​ണ്‍ പ​റ​ഞ്ഞി​രു​ന്നു



Share this News Now:
  • Google+
Like(s): 83