Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

07 May, 2018 12:16:31 PM


20 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

കേരളം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം



ദില്ലി : പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ച്‌ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേതുടര്‍ന്ന് 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. 

പൊടിക്കാറ്റും കനത്ത മഴയും വടക്ക്, കിഴക്ക് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചതിനുപിന്നാലെയാണ് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും വന്നിരിക്കുന്നത്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റില്‍ 73 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണു പ്രവചനം. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കുമിതെന്നും മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. 

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനുപിന്നാലെ, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, കേരള, ബംഗാള്‍, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണു പ്രവചനം.

മുന്നറിയിപ്പിനെ തുടര്‍ന്ന് മേയ് ഏഴ്, എട്ട് തീയതികളില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഹരിയാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിക്കാറ്റിനെയും കൊടുങ്കാറ്റിനെയും നേരിടാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഹരിയാന റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 74