07 May, 2018 11:11:34 AM


ആണവകരാർ: പിന്മാറിയാൽ യുഎസിന് ദു​​ഖി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഇറാൻ പ്രസിഡന്‍റ് റൂഹാനി

യു​​ദ്ധത്തിന് സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ൺ




ടെഹ്റാൻ: ആണവകരാറിൽനിന്ന് യുഎസ് പിൻമാറുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. കരാർ റദ്ദാക്കാനാണ് യുഎസിന്‍റെ തീരുമാനമെങ്കിൽ ദു​​ഖി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് റുഹാനി മുന്നറിയിപ്പ് നൽകി. കരാറിൽനിന്നു പിന്മാറുന്ന കാര്യത്തിൽ ഈ മാസം 12നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നത്. പിന്മാറുമെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകൾ.

ഇറാനുമായി നിലവിലുള്ള ആണവകരാര്‍ ഭ്രാന്തന്‍ കരാറാണെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. അതേസമയം, യുഎസ് കരാറിൽനിന്ന് പി​​ന്മാ​​റു​​ന്ന​​തി​​നെ​​തി​​രേ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ൺ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. യു​​ദ്ധം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ടു​​ന്ന​​തി​​നു​​വ​​രെ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ജ​​ർ​​മ​​നി​​യി​​ലെ ഡെ​​ർ​​സ്പീ​​ഗ​​ൽ മാ​​സി​​ക​​യ്ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു



Share this News Now:
  • Google+
Like(s): 23