Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

06 May, 2018 02:12:56 PM


കൊളിജിയം ശുപാര്‍ശ വെട്ടിച്ചുരുക്കി തിരിച്ചയച്ചത് ചരിത്രത്തില്‍ ആദ്യം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്



ദില്ലി: സുപ്രിം കോടതിയിലെ ജഡ്ജി നിയമനം സംബന്ധിച്ച കൊളിജിയം ശുപാര്‍ശ തിരിച്ചയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. സമാനമായ സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. അതിനാലാണ് വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് പറഞ്ഞിരിക്കുന്നത്.കൊളിജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ വെട്ടിച്ചുരുക്കി തിരിച്ചയച്ചത് ആദ്യത്തെ സംഭവമാണ്. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി വേണം എന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതാണ് അടുത്തയാഴ്ച പ്രധാനമായും ചര്‍ച്ച ചെയ്യുക.



Share this News Now:
  • Google+
Like(s): 162