05 May, 2018 09:14:59 PM


കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ലി​ക്ക​ര അന്തരിച്ചു

അ​ന്ത്യം മ​ക​ളു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോകവെ ചാലക്കുടിയില്‍




കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ലി​ക്ക​ര (57) അന്തരിച്ചു. ഹൃ​ദ്രോ​ഗ ബാ​ധ​യെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ ചാ​ല​ക്കു​ടി ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​ന്ത്യം. ഇ​ള​യ മ​ക​ളു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ കോ​ഴി​ക്കോ​ടു​ള്ള ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ച​മ്പ​ക്ക​ര​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. പോ​കും വ​ഴി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ നി​ല​വി​ൽ വ​ന്ന 1995 മു​ത​ൽ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം സ​ജി ഓ​ലി​ക്ക​ര പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സി​പി​ഐ അം​ഗ​മാ​യി ക​റു​ക​ച്ചാ​ൽ ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം സ്ഥാ​ന​മൊ​ഴി​ഞ്ഞു. സി​പി​ഐ​യി​ൽ നി​ന്നും രാ​ജി​വ​ച്ച സ​ജി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ പോ​ത്ത​ൻ ജോ​ണ്‍. അ​ച്ചാ​മ്മ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ റാ​ണി ആ​യി​രൂ​ർ ചു​ഴി​ക്കു​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ വ​ർ​ഷ (ഓ​സ്ട്രേ​ലി​യ), മേ​ഘ (ദു​ബാ​യ്). മ​രു​മ​ക​ൻ കെ​വി​ൻ ( ഓ​സ്ട്രേ​ലി​യ



Share this News Now:
  • Google+
Like(s): 231