05 May, 2018 06:35:14 PM


സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ യുവതി വീട്ടില്‍ വിളിച്ചു വരുത്തി വെട്ടി നുറുക്കി പെട്ടിയിലാക്കി

സംഭവം രാജസ്ഥാനിലെ ബീക്കനീറിൽ

 



ബീക്കനീർ: സാമൂഹ മാധ്യമങ്ങളില്‍ കൂടി പരിചയപ്പെട്ട യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി യുവതിയും സുഹൃത്തുക്കളും ചേര്‍ന്നു കൊലപ്പെടുത്തി. ശേഷം യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി. രാജസ്ഥാനിലെ ബീക്കനീറിലാണ് അരുംകൊല നടന്നത്. ദൂശ്യന്ത് ശര്‍മ എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സെത് (27), ദിന്‍ഷങ്കര(25) ലസ്സ്‌വാലിയ(26) ്എന്നിവരെ പോലീസ് പടികൂടി. പണത്തിനു വേണ്ടി മാനഭംഗകുറ്റം ആരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നു പറയുന്നു. പക്ഷേ പണം ലഭിച്ചതിനു ശേഷമായിരുന്നു ഇവര്‍ കൊലപാതകം നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. 


സമൂഹ മാധ്യമത്തിലൂടെയാണ് ശര്‍മയുമായി പ്രിയ സെത് പരിചയത്തിലാകുന്നത്. തുടര്‍ന്ന് മെയ് രണ്ടിന് ഇയാളെ പ്രിയ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. വീട്ടില്‍ പ്രിയക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. മാനഭംഗത്തിന് കേസ് കൊടുക്കുെമന്ന് ഭീഷണിപ്പെടുത്തി ഇയാളോട് പണം ആവശ്യപ്പെട്ടു. പത്തുലക്ഷം രൂപയാണ് സംഘം ശര്‍മയോട് ആവശ്യപ്പെട്ടത്. പിന്നിട് ഇക്കാര്യം ശര്‍മയുടെ പിതാവിനെ വിളിച്ചറിയിച്ചു. പിതാവ് മൂന്നുലക്ഷം രൂപ ഉടന്‍ മകന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. പക്ഷേ പിന്നീട് സംഘം ശര്‍മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി. ഇതിനിടയില്‍ ശര്‍മയുടെ എടിഎം കാര്‍ഡുപോയോഗിച്ച് 20,000 രൂപ പ്രതികള്‍ പിന്‍വലിക്കുകയും ചെയ്തു.


സംഭവത്തില്‍ പൊലീസിന് ദുരൂഹത വര്‍ധിപ്പിക്കുന്ന ചോദ്യങ്ങളേറെയാണ്. പിതാവ് പണം നല്‍കാന്‍ തയാറായിട്ടും എന്തിനാണ് സംഘം ഇയാളെ കൊലപ്പെടുത്തിയതെന്നതിന് വ്യക്തമായ ഉത്തരമില്ല. ജയ്പൂരില്‍ വച്ചാണ് കൊലപ്പെടുത്തുന്നത്. എന്നാല്‍ മൃതദേഹം ലഭിച്ചത് 270 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയില്‍ നിന്നുമാണ്. ഇതും കൊലപാതകത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.



Share this News Now:
  • Google+
Like(s): 178