05 May, 2018 02:49:13 PM


കേരള എക്‌സ്പ്രസ് കോച്ചിന്‍റെ അടിയില്‍ വിള്ളല്‍; വന്‍ ദുരന്തം ഒഴിവായി

ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



കൊച്ചി: തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് ദുരന്തത്തില്‍ നിന്നും തലനാരിഴയക്ക് രക്ഷപ്പെട്ടത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ 'റോളിങ് ഇന്‍' പരിശോധനയ്ക്കിടെയിലായിരുന്നു ട്രെയിനിലെ എസ്4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ വിള്ളല്‍ കണ്ടെത്തിയത്.


നിര്‍ത്തിയിട്ട് പരിശോധിച്ച ശേഷം കോച്ച്‌ വേര്‍പെടുത്തി ഇതിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റുകയും ചെയ്തു. തകരാര്‍ കണ്ടെത്താതെ യാത്ര തുടര്‍ന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച്‌ ചക്രങ്ങളില്‍ നിന്ന് വേര്‍പ്പെട്ട് വന്‍ അപകടം ഉണ്ടാകുവാന്‍ സാധ്യതയേറെയായിരുന്നു.



Share this News Now:
  • Google+
Like(s): 150