05 May, 2018 02:41:47 PM


കീഴാറ്റൂര്‍ ലോങ് മാര്‍ച്ച്‌ പ്രഖ്യാപനം ഉടനില്ലെന്ന് വയല്‍ക്കിളികള്‍

പ്രഖ്യാപനം വ ഓഗസ്റ്റിലേക്ക് മാറ്റി



കണ്ണൂര്‍: കീഴാറ്റൂര്‍ ലോങ് മാര്‍ച്ച്‌ പ്രഖ്യാപനം വയല്‍ക്കിളികള്‍ ഓഗസ്റ്റിലേക്ക് മാറ്റി. ഓഗസ്റ്റ് 11ന് തൃശൂരില്‍ സമരസംഗമത്തിലാകും ലോങ് മാര്‍ച്ചിന്റെ തിയതി പ്രഖ്യാപിക്കുകയെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കീഴാറ്റൂര്‍ സമരം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷനിലായിരുന്നു വെളിപ്പെടുത്തല്‍.


അതേസമയം, ലോങ് മാര്‍ച്ച്‌ സംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരമാണ് കീഴാറ്റൂരിലേതെന്നും കേരളത്തിലെ വരുംതലമുറയ്ക്കായാണ് സമരരംഗത്തുള്ളതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പു രാഷ്ട്രീയമല്ല തങ്ങളുടെ ലക്ഷ്യമെന്നും കേരളത്തിന്റെ നല്ല ഭാവിയ്ക്കുള്ള സമരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 112