05 May, 2018 11:37:57 AM


ഗോവിന്ദചാമി പ്രതിയായ ഷൊർണ്ണൂർ കൊലപാതകം: ഡോ.ഉന്മേഷിനെതിരായ ആരോപണങ്ങൾ തള്ളി

സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളുന്നത് ഏഴ് വര്‍ഷത്തിനു ശേഷം




തിരുവനന്തപുരം: ​ഗോവിന്ദചാമി പ്രതിയായ ഷൊർണ്ണൂർ കൊലപാതകക്കേസിൽ ഫോറൻസിക് വിദ​ഗ്ദ്ധൻ ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി വിദ​ഗ്ദ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. ​ഗോവിന്ദചാമി പീഡിപ്പിച്ചു കൊന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.ഉന്മേഷായിരുന്നു. കേസ് കോടതിയിലെത്തിയപ്പോൾ പ്രതിഭാ​ഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നൽകിയെന്നായിരുന്നു ആരോപണം. ഇതേതുടർന്ന് അദ്ദേഹത്തെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.


എന്നാൽ ആരോപണം പരിശോധിച്ച വിദ​ഗ്ദ്ധസമിതി അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സത്യസന്ധമായി സ്വന്തം ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് അദ്ദേഹത്തെ ആരോപണമുക്തനായി പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ആരോപണം ഉയർന്ന് ഏഴ് വർഷം കഴിഞ്ഞാണ് ഡോ.ഉന്മേഷിനെതിരായ ആരോപണങ്ങൾ എല്ലാം ഔദ്യോ​ഗികമായി തള്ളിക്കളയുന്നത്. സമാനമായ ആരോപണത്തിൽ വിജിലൻസ് കോടതിയും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 135