Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

05 May, 2018 10:48:05 AM


മലയാളിയുടെ പ്രിയഗായകന്‍ ഇനി ഗായകരില്‍ ഒരാള്‍ മാത്രം; യേശുദാസിനെതിരെ പ്രതിഷേധം ശക്തം

അവാർഡ് എത്രകിട്ടിയാലും പോര എന്നത് രോഗമാണെന്ന് അലൻസിയർ
തിരുവനന്തപുരം: ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് ഡല്‍ഹിയില്‍ എത്തിയ ഗായകന്‍ കെ.ജെ.യേശുദാസ് ആരാധകന്‍റെ മൊബൈല്‍ തട്ടിതെറിപ്പിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയുള്ള ട്രോളുകളുടെ പെരുമഴയാണ്. സിനിമാരംഗത്തുനിന്നും അല്ലാതെയും പ്രമുഖവ്യക്തികള്‍ പോലും പ്രതിഷേധമറിയിച്ച് രംഗത്തെത്തി.

ഇതിനിടെ ചിലര്‍ യേശുദാസിനുള്ള മുന്നറിയിപ്പ് ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുതുടങ്ങി. ഇത്തരം വീഡിയോകളിലൊന്നില്‍ മലയാളത്തിന്‍റെ പ്രിയഗായകന്‍ എന്നറിയപ്പെട്ടിരുന്ന യേശുദാസിനെ ഇനി സാധാരണ ഗായകരില്‍ ഒരാള്‍ മാത്രമായേ കാണാനാവൂ എന്ന് വ്യക്തമാക്കുന്നു. തങ്ങളെപോലുള്ള ആരാധകര്‍ ഇല്ലായിരുന്നുവെങ്കില്‍ യേശുദാസ് ഇന്നീ നിലയില്‍ എത്തില്ലായിരുന്നു എന്നും നേടിയ അംഗീകാരങ്ങളുടെ വിലയെല്ലാം ഇല്ലാതെ വരുന്നത് ഭാവിയില്‍ കാണാനാവുമെന്നും ഒരു യുവാവ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡല്‍ഹിയില്‍ പുരസ്കാരചടങ്ങിനായി പുറപ്പെട്ട യേശുദാസിന് മുന്നില്‍ കയറി സെല്‍ഫിയെടുത്ത ആരാധകന്‍റെ മൊബൈലാണ് തട്ടിതെറിപ്പിച്ചത്. പിന്നാലെ മൊബൈല്‍ പിടിച്ചെടുത്ത് ആരാധകന്‍ എടുത്ത സെല്‍ഫി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു യേശുദാസ്. ഡല്‍ഹിയിലെ ഒരു ക്യാമറാമാന്‍ എടുത്ത് ഫേസ്ബുക്കിലിട്ട വീഡിയോ ഇതിനകം വൈറലാവുകയും ചെയ്തു. 

ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ മുഴുവന്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ രാഷ്ട്രപതി വിതരണം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്ന മലയാളികളുള്‍പ്പെടെയുള്ള അവാര്‍ഡ് ജേതാക്കളോടൊപ്പം നിലകൊണ്ട യേശുദാസും ജയരാജും അവസാനനിമിഷം കാല് മാറിയതിലുള്ള പ്രതിഷേധം അലയടിച്ചു തുടങ്ങിയതിനിടെയാണ് പുതിയ വിവാദം.

ദേശീയ അവാർഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഗായകൻ ഡോ.കെ.ജെ.യേശുദാസിനെയും സംവിധായകൻ ജയരാജിനെയും വിമർശിച്ച് ഇതിനിടെ നടൻ അലൻസിയർ രംഗത്തെത്തി. അവാർഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് തുക തിരിച്ചു നൽകണം എന്ന ജയരാജിന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാർഡ് വാങ്ങാതെ തലയുയർത്തിപ്പിടിച്ച് മടങ്ങിയവർക്കൊപ്പമാണ് താനെന്നും അലൻസിയർ വ്യക്തമാക്കി.

ഇതിനിടെ യേശുദാസിനെതിരെ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ചുവടെ...

"ദാസേട്ടാ..." ക്ഷമിക്കണം. അങ്ങനെ വിളിച്ചാൽ അങ്ങേയ്ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. 

ദാസ് സാർ;

അങ്ങ് മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു, ഒരുപക്ഷേ, ചിലരുടെയെങ്കിലും മനസ്സിൽ ഇന്നലെ വരെ. അങ്ങെന്തിനാണ് അത്രയും പേരുടെ മുന്നിൽ വച്ച് സെൽഫിയെടുത്ത ആ ചെറുപ്പക്കാരന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി ഫോട്ടോ മായ്ച്ചു കളഞ്ഞത്.? ആ ചെറുപ്പക്കാരന്റെ മനസ്സ് വേദനിച്ചതിനേക്കാൾ, അങ്ങയെ നെഞ്ചേറ്റി നടക്കുന്ന ഞാനുൾപ്പെടെയുള്ള മലയാളികളുടെ മനസ്സ് എത്രത്തോളം വേദനിച്ചു എന്ന് അങ്ങേയ്ക്കറിയാമോ.? അങ്ങ് ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് മഹാഭാഗ്യമായി കരുതുന്നവരാണ്, ഞങ്ങൾ. ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം അങ്ങയുടെ ഗന്ധർവ്വ നാദം ശ്രവിക്കാത്ത ഒരു ദിവസം പോലും മനുഷൃർക്കുണ്ടാവില്ല. അങ്ങ് പറഞ്ഞല്ലോ, "ദേഹത്ത് ഉരസിയുള്ള സെൽഫിയൊന്നും വേണ്ടെന്ന്." ഒരു സഹജീവി അങ്ങയുടെ ദേഹത്തൊന്ന് തൊട്ടാൽ എന്താണ് സംഭവിക്കുന്നത്.? ഓരോ പൊതുവേദിയിലും കണ്ണു നിറഞ്ഞ് നിങ്ങൾ 'ജഗദീശ്വരനെയും, സഹജീവി സ്നേഹത്തെയും, കുറിച്ചൊക്കെ പറയുന്നത് എത്രയോ വട്ടം ഞാൻ കേട്ടിരിക്കുന്നു.! പല സിനിമകളിലും അഭിനയിച്ച് നല്ലൊരു നടനും കൂടിയാണെന്ന് താങ്കൾ തെളിയിച്ചിട്ടുള്ളതാണല്ലോ. പക്ഷേ, ജീവിതത്തിലും താങ്കൾ അഭിനയിക്കുകയായിരുന്നു എന്ന് ഇന്നലത്തെ താങ്കളുടെ പ്രവൃത്തിയോടെ ലോകത്തിന് മനസ്സിലായി. മലയാളികൾ അങ്ങയെ അവരുടെ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നില്ലെങ്കിൽ, അങ്ങ് വെറും 'കാട്ടാശ്ശേരി ജോസഫ് യേശുദാസ്' ആയി ജീവിച്ച് മരിക്കേണ്ടി വന്നേനെ.

സ്വകാര്യ ജീവിതത്തിൽ അങ്ങ് വളരെ ദയയില്ലാത്തവനാണെന്ന് സിനിമാ ലോകത്ത് നിന്ന് തന്നെ കേൾക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും അതൊക്കെ സതൃമാകരുതെന്ന് വിശ്വസിക്കാനായിരുന്നു, എനിക്കിഷ്ടം. അങ്ങ് പാടിയ പാട്ടുകൾ, സ്റ്റേജ് ഷോയിൽ പാടുന്നവർ, റോയൽറ്റി തരണമെന്ന് അങ്ങയുടെ മകൻ വിനോദ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അങ്ങറിയാതെ ഒരിക്കലും വിനോദ് അതു പറയില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കുടുംബത്തിലെ പട്ടിണി മാറ്റാൻ എത്രയോ കലാകാരന്മാർ, രാവ് പകലാക്കി പാടിയിരുന്നതിൽ കൂടുതലും അങ്ങ് പാടിയ പാട്ടുകളായിരുന്നല്ലോ. അവരുടെ കഞ്ഞിയിൽ പോലും മണ്ണിടാൻ നോക്കിയപ്പോൾ തന്നെ 'കെ.ജെ.യേശുദാസ്' എന്ന വിഗ്രഹം മലയാളിയുടെ മനസ്സിൽ ഉടഞ്ഞു തുടങ്ങിയിരുന്നു. പല ഗായകരേയും വളരാനനുവദിക്കാത്തതിനു പിന്നിൽ താങ്കൾ തലവനായ മാഫിയയാണെന്നത് പരസൃമായ രഹസൃമായിരുന്നു. വേദനയോടെയാണെങ്കിലും അതിപ്പോൾ ഞങ്ങൾ വിശ്വസിക്കേണ്ടി വന്നിരിക്കുന്നു. 'അഹങ്കാരം ഒരു മനുഷൃന്റെ നാശത്തിന്റെ തുടക്കമാണെന്ന്' അങ്ങ് പല തവണ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എനിക്കും അതു മാത്രമേ അങ്ങയോടു പറയാനുള്ളൂ.

ഒന്നുകൂടി... അങ്ങ് ദിവസം ഒരു പ്രാവശൃമെങ്കിലും പറയുന്ന ഒരു മഹത് വചനമുണ്ടല്ലോ...അത് ഇനിയെങ്കിലും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കൂ.

"ജാതി ഭേദം മത ദ്വേഷം 
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്..."Share this News Now:
  • Google+
Like(s): 410