Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

04 May, 2018 11:56:35 PM


ചരിത്രം കുറിക്കാന്‍ അയര്‍ലന്‍ഡ്; ആദ്യ ടെസ്റ്റ് ടീമിനെ പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും

ആദ്യമത്സരം 11ന് പാകിസ്താന് എതിരെ




ചരിത്രം കുറിക്കാന്‍ ഇറങ്ങുന്ന അയര്‍ലന്‍ഡ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. പാകിസ്താനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്ന അയര്‍ലന്‍ഡ് ടീമിനെ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും. മെയ് പതിനൊന്നാം തീയതിയാണ് ആദ്യമത്സരം. ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചശേഷം അയര്‍ലന്‍ഡിന്റെ ആദ്യ മത്സരമാണ് പാകിസ്താനെതിരെ നടക്കാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനോടൊപ്പമാണ് അയര്‍ലന്‍ഡിന് ടെസ്റ്റ് പദവി ലഭിച്ചത്.


അഫ്ഗാനിസ്ഥാന്റെ ആദ്യമത്സരം ജൂണ്‍ 14 ന് ഇന്ത്യയ്‌ക്കൊപ്പമാണ്. അയര്‍ലന്‍ഡ് ടീം- വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്(ക്യാപ്റ്റന്‍), എഡ് ജോയിസ്, ടിം മുര്‍ത്താ, ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി, ടിറോണ്‍ കെയിന്‍, കെവിന്‍ ഒബ്രിയാന്‍, ആന്‍ഡി മക്ബ്രിന്‍, നിയാന്‍ ഒബ്രിയാന്‍, ബോയിഡ് റാങ്കിന്‍, നഥാന്‍ സ്മിത്ത്, ജെയിംസ് ഷാനോണ്‍, പോള്‍ സ്റ്റര്‍ലിംഗ്, ഗാരി വില്‍സണ്‍, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍



Share this News Now:
  • Google+
Like(s): 60