04 May, 2018 12:24:25 PM


മലപ്പുറത്ത് പ്രസ് ക്ലബിന് നേരെ ഉണ്ടായ അക്രമം; ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി

കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബിന് നേരെ ഉണ്ടായ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആക്രമിച്ച രണ്ടു പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Share this News Now:
  • Google+
Like(s): 64