04 May, 2018 12:18:48 PM


പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്‍റെ ശത്രു - യു പി ഉപ മുഖ്യമന്ത്രി

യാതൊരു ബഹുമാനവും അര്‍ഹിക്കുന്നില്ല



കാണ്‍പൂര്‍: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്‍റെ ശത്രുവാണെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.ഇന്ത്യയുടെ വിഭജനത്തിന് പിറകിലുള്ളവര്‍ യാതൊരു തരത്തിലുള്ള ബഹുമാനവും അര്‍ഹിക്കുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.


അലിഗഡിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം വെച്ചതിന്‍റെ വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സതിഷ് ഗൗതം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തെഴുതിയത് വിവാദമയിരുന്നു. ഇതിനെ തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച്‌ നടത്തുകയും അത് അക്രമാസക്തമാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിമാരുടെ പ്രതികരണം .



Share this News Now:
  • Google+
Like(s): 181