04 May, 2018 11:56:36 AM


കെ.എം.മാണിയെ യുഡിഎഫിലേക്ക് തന്നെ തിരികെ എത്തിക്കും - ചെന്നിത്തല

മാണി അഴിമതിക്കാരനല്ല



തിരുവനന്തപുരം: കെ.എം.മാണിയെ യുഡിഎഫിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണി അഴിമതിക്കാരനല്ലെന്നും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് താനാണെന്നും, ഇടതുപക്ഷം അദ്ദേഹത്തെ വേട്ടയാടുകയാണ് ഉണ്ടായതെന്നും, അദ്ദേഹം ഇപ്പോള്‍ ആ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സിന്റെ വോട്ട് യുഡിഎഫിനു തന്നെയായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.




Share this News Now:
  • Google+
Like(s): 71