04 May, 2018 09:23:57 AM


പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും

മേയ് 11 വരെ കേരളത്തിൽ തങ്ങാനാണ് കോടതിയുടെ അനുമതി




ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എൻഐഎ കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പോലീസിന്‍റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു. കർണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഅദനിയ്ക്ക് അകന്പടി പോകാൻ പോലീസുകാർ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നത്.

പിന്നീട് സിറ്റി ആംഡ് റിസർവ്(സിഎആർ) പോലീസിന്‍റെ സഹായത്തോടെ സുരക്ഷ ഏർപ്പാടാക്കിയതിനെ തുടർന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാൻ മഅദനിക്ക് അവസരമൊരുങ്ങിയത്. മേയ് മൂന്നു മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയത്



Share this News Now:
  • Google+
Like(s): 94