04 May, 2018 09:17:59 AM


ഉത്തരേന്ത്യയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു

ഉത്തർപ്രദേശിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാ നിർദ്ദേശം



ലക്നോ: പൊടിക്കാറ്റിലും പേമാരിയിലും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ എന്നി ഉത്തരേന്ത്യൻസംസ്ഥാനങ്ങളിലായി  മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം പേർ മരിച്ചത്. കനത്ത മഴയ്‍ക്ക് സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിമചലിലും ഉത്തരാഖണ്ഡിലും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ​ട​ക്കു​കി​ഴ​ക്ക​ൻ പാ​ക്കി​സ്ഥാ​നി​ൽ ജ​മ്മു-​കാ​ഷ്മീ​രി​നോ​ടു ചേ​ർ​ന്നു രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​പാ​ത്തി​യാ​ണ് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന​യി​ലൂ​ടെ വ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ൽ നാ​ശം​വി​ത​ച്ച ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യ​ത്. 



Share this News Now:
  • Google+
Like(s): 59